nl
വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന സർവ മത സമ്മേളനം കൊടിക്കുന്നേൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തോടനുബന്ധിച്ച് നടന്ന സർവ മത സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. മതേതര അവസ്ഥയെ സൃഷ്ടിക്കുന്നതിന് ലോക സമൂഹത്തിന് ശ്രീനാരായണ ഗുരു നൽകിയ സംഭാവന അനശ്വരമാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മതേതരത്വം കേവലം വാക്കിൽ മാത്രമല്ല ചിന്തയിലും കർമ്മങ്ങളിലും അത് നിറഞ്ഞു നിൽക്കണമെന്നും മനുഷ്യപുരോഗതിക്ക് മതം മറന്ന് ഒരുമിക്കേണ്ട കാലം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സത്യൻ അദ്ധ്യക്ഷനായി. സ്വാമി വിശാലാനന്ദ, വർഗ്ഗീസ് മാർ കാർലോസ്, ഹാഫീസ് അബ്ദുൾ ഷുക്കൂർ മൗലവി അൽ ഖാസിമി, ഷാനി കുരുമ്പോലിൽ, എസ്.എം.ഷെരീഫ്, സ്വാമി ശിവാനന്ദ ശർമ്മ , പന്തീരുകുലം ആചാര്യൻ, കെ.സുശീലൻ, അഡ്വ.എം.ആർ.രാജശേഖരൻ, കാട്ടൂർ ബഷീർ, സൗത്ത് ഇന്ത്യൻ വിനോദ് ,എ.വിജയൻ പിള്ള, സമദ് വലിയ വീട്ടിൽ എന്നിവർ സംസാരിച്ചു.ഇന്ന് രാവിലെ 7 മുതൽ ക്ഷേത്രത്തിൽ അഖണ്ഡനാമജപ യജ്ഞം നടക്കും.