കൊല്ലം: കേരള വനം വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗമായി കെ.എസ്.ജ്യോതിയെ സർക്കാർ നിയമിച്ചു. വനം വകുപ്പിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററായിരുന്നു. ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ, അരണ്യം മാസികയുടെ എഡിറ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. വനം വകുപ്പ് ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.
മാസ് വൈസ് പ്രസിഡന്റ്, എസ്.എൻ.വി ഗ്രന്ഥശാല പ്രസിഡന്റ്, അമൃതലയ സെക്രട്ടറി, ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം പ്രസിഡന്റ് അടക്കം നിരവധി സാംസ്കാരിക സംഘടനകളുടെ സാരത്ഥ്യം വഹിക്കുന്നു.