
കൊല്ലം: പരവൂർ കോട്ടപ്പുറം എൽ.പി സ്കൂളിൽ നടന്ന കൊല്ലം ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ 5 സ്വർണവും 3 വെള്ളിയും നേടി ശ്രീനാരായണ വനിതാ കോളേജ് ടീം ഓവറോൾ ചാമ്പ്യൻഷിപ് സ്വന്തമാക്കി. പ്രിൻസിപ്പൽ ഡോ.ആർ.സുനിൽ കുമാർ, ഫിസിക്കൽ എഡ്യൂക്കേഷൻ എച്ച്.ഒ.ഡി ഡോ.എസ്.യദു ചന്ദ്, ഡോ.പ്രവീൺ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് മികച്ച വിജയം നേടിയത്.എസ്.മായ, എസ്.സഞ്ചന, എസ്.ദേവയാനി, വി.വിസ്മിത, ശരണ്യ.എം.ഷിബു, അക്സ സജിത്ത് എന്നിവർ ഒന്നാം സ്ഥാനവും മേഘ.എസ്.കുമാർ, എസ്.ആർ.അക്ഷയ ദേവി, എസ്.ആർഷ മോൾ എന്നവർ രണ്ടാം സ്ഥാനവും നേടി. 49 കിലോ വിഭാഗത്തിൽ 82 കിലോ ഭാരം ഉയർത്തി എസ്.സഞ്ജന ബെസ്റ്റ് ലിഫ്റ്ററായി.