mutta-

കൊല്ലം: നെടുമ്പനയിൽ ആരംഭിച്ച ഗാന്ധിഭവനിൽ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച പരിശീലന പരിപാടി ശ്രദ്ധേയമാകുന്നു. 35ഓളം വരുന്ന അന്തേവാസികൾക്കായി വിവിധ ഫാം വിഷയങ്ങളിൽ നടത്തിയ പരിശിലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജാകുമാരി ഉദ്ഘാടനം ചെയ്തു. തുള്ളി വെള്ളമോ തീറ്റയോ പാഴാക്കാതെ ഉപയോഗിക്കാവുന്ന കോഴി കൂടുകൾ, വർഷത്തിൽ 300ഓളം മുട്ടയിടുന്ന ബി.വി 380 കോഴികൾ, മലബാറി ആട്ടിൻ കുട്ടികൾ എന്നിവ ഗാന്ധിഭവന് സംഭാവനയായി ലഭിച്ചു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അദ്ധ്യക്ഷനായി. മൃഗസംരക്ഷണ വകുപ്പ് അസിസ്റ്രന്റ് ഡയറക്ടർ ഡോ.ഡി.ഷൈൻ കുമാർ, ഗാന്ധിഭവൻ ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ പഞ്ചായത്തംഗങ്ങളായ ഫൈസൽ കുളപ്പാടം, അനിൽകുമാർ, കെ.പി.എ.സി ലീലാകൃഷ്ണൻ, സുരേഷ് സിദ്ധാർത്ഥ ഡോ.ഷാജി റഹ്മാൻ, ഡോ.ഗ്രീഷ്മ എന്നിവർ സംസാരിച്ചു. മുട്ടക്കോഴികളെ സംഭാവന ചെയ്ത ജനനി പൗൾട്രി ഫാം ഉടമ സഫീറിനെ ചടങ്ങിൽ ആദരിച്ചു.