ഓടനാവട്ടം: ഷിഹ് പൂ ഇനത്തിൽപ്പെട്ട വളർത്തു നായ്ക്കുട്ടിയും 200 കിലോയോളം വരുന്ന റബർ ഷീറ്റുകളും മോഷണം പോയി. വെളിയം പടിഞ്ഞാറ്റിൻകര ചൂരക്കോട് പ്രവർത്തിക്കുന്ന ശ്രീവിലാസം

റബേർസ് ഉടമ മധുസൂദനൻപിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.

ടെറസിൽ ഉണങ്ങാൻ ഇട്ടിരുന്ന ഷീറ്റുകളും ടെറസിൽ കൂട്ടിൽ അടച്ചിട്ടിരുന്ന 10 മാസത്തോളം പ്രായം വരുന്ന

നായ്ക്കുട്ടിയെയും കാണാനില്ല.

വെള്ളിയാഴ്ച രാത്രി 11നും വെളുപ്പിന് 5നും ഇടയിലായിരിക്കാം മോഷണം നടന്നതെന്നു വീട്ടുടമ പറയുന്നു. പൂയപ്പള്ളി പൊലീസ് കേസെടുത്തു.