
പത്തനാപുരം: പിറവന്തൂർ പാവുമ്പയിൽ യുവതിയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ പീച്ചംകോട് ഉല്ലാസിന്റെ ഭാര്യ ശുഭയെയാണ് (40) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അതിരാവിലെ മുതൽ കാണാതയതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം പൊലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.