ചവറ:ചവറയിൽ സ്ത്രീക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്. പാലക്കടവ് സ്വദേശി ആബിദ യ്ക്കാണ് (43) തെരുവ് നായയുടെ കടിയേറ്റത്.ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. വീടിന് സമീപം നിന്ന ആബിദയ്ക്ക് നേരെ നായ പാഞ്ഞടുക്കുകയായിരുന്നു. കാലിനും കൈക്കും കടിയേറ്റു. ആബിദ നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗവ.യു.പി.എസ് മുക്കുത്തോട് സ്കൂൾ പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. നായകൾ സ്കൂൾ ഗൗണ്ട് താവളമാക്കിയിരിക്കുകയാണ്. റോഡിലൂടെ നടന്ന് പോയ മറ്റൊരു സ്ത്രീക്ക് നേരെയും തെരുവുനായകൾ പാഞ്ഞടുത്തെങ്കിലും ആളുകൾ ഓടിയെത്തിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.