 
കരുനാഗപ്പള്ളി: 83-ാമത് ശ്രീനാരായണ ട്രോഫി കന്നേറ്റി വള്ളംകളിയുടെ ധനശേഖരണാർത്ഥം സംഘടിപ്പിച്ച ലക്കിടിപ്പ് കൂപ്പണിന്റെ ഒന്നാം സമ്മാനമായ ശ്രീമുരുകാലയം മോട്ടോഴ്‌സ് സ്‌പോൺസർ ചെയ്ത സ്‌കൂട്ടർ സ്വാതി പ്രസാദിനും രണ്ടാം സമ്മാനം സുമംഗലി ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് സ്‌പോൺസർ ചെയ്ത സ്വർണ നാണയം രാജീവനും ജലോത്സവ കമ്മിറ്റി ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ വിതരണം ചെയ്തു. ജലോത്സവ കമ്മിറ്റി ജനറൽ കൺവീനറും നഗരസഭാ ചെയർമാനുമായ കോട്ടയിൽ രാജു, ജനറൽ ക്യാപ്ടൻ എസ്.പ്രവീൺകുമാർ, നഗരസഭാ കൗൺസിലർമാരായ ശാലിനി രാജീവൻ, എം.അൻസാർ, റെജിഫോട്ടോപാർക്ക്, ജലോത്സവ കമ്മിറ്റി ഭാരവാഹികളായ ബിനോയ് കരിമ്പാലിൽ , സുരേഷ് കൊട്ടുകാട്, കുളച്ചുവരമ്പേൽ ഷാജഹാൻ, മുരളീധരൻ പഞ്ഞിവിളയിൽ, രാജേഷ്.ആർ.കന്നേറ്റി, ആർ.അജയകുമാർ, രാജു കൊച്ചുതോണ്ടലിൽ , എ.രവി, മുരുകാലയം മോട്ടോഴ്‌സ് എം.ഡി.രാജീവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.