
കൊല്ലം: രൂക്ഷമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ആശ്രാമം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പുത്തൻ ചന്ത ജംഗ്ഷനിൽ സംഘടിപ്പിച്ച കൂട്ട ധർണ എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മോഹൻ ബോസ് അദ്ധ്യക്ഷനായി.കെ.ബി. ഷഹാൽ മുഖ്യ പ്രഭാഷണം നടത്തി. ഒ.ബി.സി ബ്ലോക്ക് പ്രസിഡന്റ് ബോബൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉല്ലാസ്, രാജേഷ് കുമാർ, സുഭാഷ്, ലൈജു, താജഹാൻ, ദേവദത്ത്, ഡിക്കി ബോയ്, മോഹൻ, രാജൻ, കുമാർ, പ്രഭാത്, വിജയൻ പിള്ള, അർജുൻ, തങ്കച്ചൻ എന്നിവർ നേതൃത്വം നല്കി. ഡിവിഷൻ പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ സ്വാഗതവും ഹരി പുന്നന്താനം നന്ദിയും പറഞ്ഞു.