കുണ്ടറ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് യൂണിയൻ സെക്രട്ടറി അഡ്വ.എസ്.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കുണ്ടറ യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ഭാസി അദ്ധ്യക്ഷനായി. യൂണിയൻ ഭാരവാഹികളായ എസ്.അനിൽകുമാർ, എസ്.ഷൈബു, വി.സജീവ്, പി.പി.പ്രതാപ് , പെൻഷണേഴ്സ് കൗൺസിൽ ചെയർമാൻ അംബുജാക്ഷ പണിക്കർ, സൈബർ സേന ചെയർമാൻ ഷാജി മംഗലശ്ശേരിൽ, വനിതാ സംഘം ഭാരവാഹികളായ ശ്രീലത, ബീനാ ഷാജി, സുനില രാജേന്ദ്രൻ, ശശികല, അശ്വതി, സുബി പണിക്കർ, ഷൈലജ, പ്രേംദേവി എന്നിവർ സംസാരിച്ചു.വനിതാ സംഘം സെക്രട്ടറി മിനി സ്വാഗതവും വൈസ് പ്രസിഡന്റ് വനജ രവീന്ദ്രൻ നന്ദിയും പറഞ്ഞു.