kottiyam-padam
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖില കേരള വായനോത്സവത്തിന്റെ കൊല്ലം താലൂക്ക്തല മത്സരം ഇരവിപുരം തട്ടാമല ഗവ.വി.എച്ച്.എസ്.എസിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖില കേരള വായനോത്സവത്തിന്റെ കൊല്ലം താലൂക്ക്തല മത്സരം ഇരവിപുരം തട്ടാമല ഗവ.വി.എച്ച്.എസ്.എസിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി പ്രസിഡൻറ് പാരിപ്പള്ളി ശ്രീകുമാർ അദ്ധ്യക്ഷനായി. ഡോ.എം.എസ്.നൗഫൽ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എസ്.നാസർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഡി.സുകേശൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ.ഷൺമുഖദാസ്, സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.തങ്കച്ചി, വാർഡ് കൗൺസിലർ എസ്.സുജ, അബുബേക്കർ കുഞ്ഞ്, സംഘാടക സമിതി ചെയർമാൻ പട്ടത്താനം സുനിൽ, സംഘാടക സമിതി കൺവീനർ ആർ.ജയകുമാർ എന്നിവർ സംസാരിച്ചു. അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന വിഷയത്തിൽ നടന്ന ബോധവത്കരണ ക്ലാസിന് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്റീവ് ഓഫീസർ എ.ഷാഹറുദ്ദീൻ നേതൃത്വം നൽകി.