cup
ലോക കപ്പ് ഫുട്ബാൾ മത്സരത്തിന്റെ പശ്ചാത്തലത്തിൽ കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസ് വളപ്പ് ലോകകപ്പിൽ കളിക്കുന്ന മിക്ക രാജ്യങ്ങളിലെ കളിക്കാരുടെ ചിത്രങ്ങൾ അടങ്ങിയ ബോർഡുകളും രാജ്യങ്ങളുടെ കൊടിയും കൊണ്ട് അലങ്കരിച്ചിരിക്കുന്നു

കൊല്ലം: ലോക കപ്പ് ഫുട്ബാൾ മത്സരത്തിന്റെ പശ്ചാത്തലത്തിൽ കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ വിമുക്തി ലൈബ്രറിയുടെ നേതൃത്വത്തിൽ മയക്കുമരുനെതിരെ ഗോൾചലഞ്ച് ആരംഭിച്ചു. മയക്കുമരുന്നിനെതിരെ രണ്ടു കോടി ഗോളടിക്കാൻ കേരളം എന്ന മുദ്രാവാക്യം" ഉയർത്തിയാണ് റേഞ്ച് ഓഫീസിൽ പെനാൽറ്റി ഗോൾപോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. എൽ.ഇ.ഡി വാളിൽ ലോകകപ്പിലെ പ്രധാന മത്സരങ്ങളുടെ തസ്തമയ പ്രദർശനവും ഉണ്ടാകും. ലോകകപ്പിൽ കളിക്കുന്ന മിക്ക രാജ്യങ്ങളിലെ കളിക്കാരുടെ ചിത്രങ്ങൾ അടങ്ങിയ ബോർഡുകളും രാജ്യങ്ങളുടെ കൊടിയും കൊണ്ട് റേഞ്ച് ഓഫീസ് വളപ്പ് അലങ്കരിച്ചിരിക്കുകയാണ്.