കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര താലൂക്ക് യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. യൂണിയൻ മന്ദിരത്തിലെ ഗുരുദാസ് സ്മാരക പ്രാർത്ഥനാ ഹാളിൽയൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ ഭദ്രദീപം തെളിച്ചു. വനിതാ സംഘം സെക്രട്ടറി ഹേമലത അദ്ധ്യക്ഷയായി. യോഗം ബോർഡ് മെമ്പർ അഡ്വ.എൻ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.എം.എൻ.നടരാജൻ , നിയുക്ത ബോർഡ് മെമ്പർ ജി.വിശ്വംഭരൻ,വനിതാ സംഘം ഭാരവാഹികളായ ജയശ്രീ, വത്സല, സുധാമണി, രാധാകുമാരി, ജയലത, സുനിത സുധാകരൻ എന്നിവർ സംസാരിച്ചു. വനിതാ സംഘം യൂണിയൻ കൺവീനർ ഡോ.സബീന വാസുദേവൻ സ്വാഗതവും ജയശ്രീ നന്ദിയും പറഞ്ഞു.