 
പുനലൂർ: എസ്.എൻ.ഡി.പി യോഗം ഇടമൺ കിഴക്ക് 854-ാം നമ്പർ ശാഖയിലെ ഉദയഗിരി ദേവാമൃതം കുടുംബ യോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. ശാഖ പ്രസിഡന്റ് സ്റ്റാർസി രത്നാകരൻ യോഗം ഉദ്ഘാടനം ചെയ്തു. കുടുബയോഗം ചെയർമാൻ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. വനിത സംഘം പുനലൂർ യൂണിയൻ സെക്രട്ടറി ഓമന പുഷ്പാഗദൻ മുഖ്യ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി എസ്.അജീഷ്, മുൻ യൂണിയൻ കൗൺസിലറും ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ പുനലൂർ യൂണിയൻ പ്രസിഡന്റുമായ ഇടമൺ ബാഹുലേയൻ, ശാഖ വൈസ് പ്രസിഡന്റ് ചന്ദ്രബാബു, വനിത സംഘം മുൻ കേന്ദ്ര കമ്മിറ്റി അംഗം വത്സല സോമരാജൻ, കുടുംബ യോഗം കൺവീനറും യൂണിയൻ പ്രതിനിധിയുമായ എസ്.സനൽകുമാർ, അനിൽകുമാർ, അശോകൻ, വിജയൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എസ്.രാധാകൃഷ്ണൻ(ചെയർമാൻ), എസ്.സനൽകുമാർ(കൺവീനർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.