പത്തനാപുരം : എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്

യൂണിയൻ സെക്രട്ടറി ബി.ബിജു ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ വനിതാ സംഘം കേന്ദ്രസമിതിയുടെ നിർദേശപ്രകാരമാണ് യൂണിയന്റെയും വനിതാസംഘത്തിന്റെയും നേതൃത്വത്തിൽ ജനജാഗ്രത സദസ് സംഘടിപ്പിച്ചത്.
ചടങ്ങിൽ യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുലതപ്രകാശ് അദ്ധ്യക്ഷയായി. യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ൻ മുഖ്യ അതിഥിയായി .

ഷീന അജി ( ഡയറക്ടർ, മൈൻഡ് ചെക്ക് കൗൺസലിംഗ് സെന്റർ , അടൂ‌ർ ) മുഖ്യപ്രഭാഷണം നടത്തി.

ജനജാഗ്രത സദസിൽ യൂണിയൻ വൈസ് പ്രസിഡന്റ്, യോഗം ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ, യൂണിയൻ കൗൺസിലർമാർ, യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾ, യൂണിയൻ വനിതാസംഘം ഭാരവാഹികൾ, യൂണിയൻ യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, കുമാരിസംഘം യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു..

യൂണിയൻ കൗൺസിലറും യൂണിയൻ വനിതാ സംഘം സെക്രട്ടറിയുമായ എസ്. ശശിപ്രഭ സ്വാഗതവും വൈസ് പ്രസിഡന്റ് ഇന്ദിര ഗണേഷ് നന്ദിയും പറഞ്ഞു. ജന ജാഗ്രത സദസിൽ യൂണിയനിലെ ശാഖകളിൽ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.

എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്

യൂണിയൻ സെക്രട്ടറി ബി.ബിജു ഉദ്ഘാടനം ചെയ്യുന്നു