കൊല്ലം: കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിൽ 752 കൊല്ലത്തുകാർ കായിക പരീക്ഷ പാസായി.

19, 20 തീയതികളിലായാണ് ജില്ലയിൽ നിന്ന് രജിസ്റ്റർ ചെയ്തവരുടെ കായിക പരീക്ഷയും മെഡിക്കൽ ടെസ്റ്റും നടന്നത്. 19ന് 3163 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 2062 പേർ പങ്കെടുത്തു. 397 പേർ കായിക പരീക്ഷ പാസായി.

ഇന്നലെ 3228 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 2175 പേർ പങ്കെടുത്തു. 355 പേർ കായിക പരീക്ഷ പാസായി. റിക്രൂട്ട്മെന്റ് റാലി ഇന്നും തുടരും.