കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ഹൈക്കോടതി ജഡ്ജി പി.സോമരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷനായി. ശങ്കേഴ്സ് ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.എം.പി. രാധാകൃഷ്ണൻ, ദേശീയ ട്രെയിനർ എം.സി.രാജിലൻ എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. യോഗം കൗൺസിലർ പി.സുന്ദരൻ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ നന്ദിയും പറഞ്ഞു.