 
ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസത്തിനും ലഹരിക്കുമെതിരെ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനങ്ങൾ സ്കൂൾ തലത്തിൽ തന്നെ കുട്ടികൾക്ക് പഠന വിഷയമാക്കിയാൽ ഒരു പരിധി വരെ സാമൂഹ്യവിപത്തുകൾ തടയാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ് അദ്ധ്യക്ഷയായി. വനിതാ സംഘം സെക്രട്ടറി ബീനാ പ്രശാന്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് മനീഷ, യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ, കൗൺസിലർ വി.പ്രശാന്ത്, കെ.സുജയ് കുമാർ, ഷൈലജ എന്നിവർ സംസാരിച്ചു.