അഞ്ചൽ: ഓയിൽപാം ഇന്ത്യ ലിമിറ്റഡ് ഹണി പ്രോസസിംഗ് യൂണിറ്റ് ഉദ്ഘാടനം ഇന്ന് രാവിലെ 8 ന് ഭാരതീപുരം ഓയിൽപാം കൺവെൻഷൻ സെന്ററിൽ മന്ത്രി പി.പ്രസാദ് നിർവഹിക്കും. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനാകും. ഓയിൽ പാം മാനേജിംഗ് ഡയറക്ടർ ജോൺ സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യ അതിഥിയായിരിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, കശുഅണ്ടിവികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രൻ, ഏരൂർ ഗ്രാമപ‌ഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ, വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, ജില്ലാ പഞ്ചായത്ത് മെമ്പർ അംബികാകുമാരി, അഗ്രിക്കൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ എ.ജെ.സുനിൽ, ഏരൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി. അജിത്ത്, വി.രാജി, ഷൈൻ ബാബു, ഓയിൽ പാം ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ കക്ഷിനേതാക്കൾ തുടങ്ങിയവർ സംസാരിക്കും. ഓയിൽ പാം ചെയർമാൻ എം.വി.വിദ്യാധരൻ സ്വാഗതവും സീനിയർ മാനേജർ ജയിംസ് തോമസ് നന്ദിയും പറയും.