ഓച്ചിറ: ഓച്ചിറ പഞ്ചായത്ത് കേരളോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള നൂറുകണക്കിന് കലാകാരന്മാരും കായികതാരങ്ങളും പങ്കെടുത്തു. മേമന ദർശന ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർഅദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഗീതാ രാജു, എ.അജ്മൽ, സന്തോഷ് അനേത്ത്, ഗീതാകുമാരി, സരസ്വതി, അനീജ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.രാധാകൃഷ്ണൻ തുടങ്ങിയവർ
സംസാരിച്ചു.