കൊല്ലം : ഫുട്ബാൾ ലോകകപ്പിന് മുന്നോടിയായി സംസ്ഥാന യുവജന കാര്യാലയം സ്പോർട്സ് കൗൺസിൽ മുഖേന സംഘടിപ്പിക്കുന്ന വൺ മില്യൻ ഗോൾ 2022 പദ്ധതിയുടെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂൾ. സ്കൂളിലെ കായിക പ്രതിഭകൾ വൺ മില്യൻ ഗോളിന് വേണ്ടിയുള്ള പ്രയത്നം ആരംഭിച്ചു കഴിഞ്ഞു. മികച്ച ഫുട്ബാൾ താരങ്ങളെ ഇന്ത്യൻ ടീമിന് നൽകുക എന്നതാണ് സ്കൂളിന്റെ ലക്ഷ്യം. കായിക അദ്ധ്യാപകനായ അതുലിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. സ്പോർട്സ് ക്ലബ് സെക്രട്ടറി എസ്.ശബരി ആണ് ആദ്യ പന്തടിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.