 
ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് സ്പെഷ്യൽ സർവീസിന്റെ മറവിൽ അമിത നിരക്ക് ഈടാക്കി കെ.എസ്.ആർ.ടി.സി ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് മനുഷ്യാവകാശ സാമൂഹിക നീതിഫോറം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഓച്ചിറ ട്രാൻസ്പോർട്ട് സ്റ്റേഷന് മുന്നിൽ നടന്ന സമരം ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി തഴവ സത്യൻ ഉദ്ഘാടനം ചെയ്തു. മെഹർഖാൻ ചേന്നല്ലൂർ, അഡ്വ.ഒ.ഹാരിസ്, അബ്ബാമോഹൻ, അയ്യാണിക്കൽ മജീദ്, എം.സി.വിജയകുമാർ, ചന്ദ്രശേഖരൻ, പങ്കജാക്ഷൻ, കെ.എസ്.പുരം സത്താർ, താമരാക്ഷൻ, ഹരി തുടങ്ങിയവർ സംസാരിച്ചു.