തൊടിയൂർ: തൊടിയൂർ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ഇടക്കുളങ്ങരയിൽ നിന്നാരംഭിച്ച സാംസ്കരിക ഘോഷയാത്രയിൽ പഞ്ചായത്തംഗങ്ങൾ, കുടംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിതകർമ്മസേനാംഗങ്ങൾ,
അങ്കണവാടി പ്രവർത്തകർ തുടങ്ങി നിരവധിപേർ പങ്കെടുത്തു. തൊടിയൂർ ഗവ.എൽ.പി.എസിൽ ചേർന്ന സമാപന സമ്മേളനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഒ.കണ്ണൻ സ്വാഗതം പറഞ്ഞു. മത്സര വിജയികൾക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്.കല്ലേലിഭാഗം സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.രാജീവ്, സുധീർകാരിക്കൽ, സുനിത അശോകൻ, പഞ്ചായത്തംഗങ്ങളായ ഷബ്നജവാദ് , തൊടിയൂർ വിജയൻ , ഷാനിമോൾപുത്തൻവീട്, തൊടിയൂർ വിജയകുമാർ, പുളിമൂട്ടിൽ ശുഭകുമാരി, ബിന്ദുവിജയകുമാർ, സഫീനഅസീസ്, പി.ജി.അനിൽകുമാർ, ടി.മോഹനൻ, ടി.ഇന്ദ്രൻ, അൻസിയ ഫൈസൽ, എൽ.ജഗദമ്മ ,ടി.സുജാത , പി.ഉഷാകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ വി.കല എന്നിവർ സംസാരിച്ചു. യൂത്ത് കോ-ഓർഡിനേറ്റർ അൻവർഷാ നന്ദി പറഞ്ഞു.