al
പുത്തൂർ ടൗൺ റോഡിന്റെ നവീകരണത്തിൽ അപാകത ആരോപിച്ച് ബി.ജെ.പി പുത്തൂർ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധം ബി.ജെ.പി ജില്ല പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ : പുത്തൂർ ടൗൺ റോഡിന്റെ നവീകരണത്തിൽ അപാകത ആരോപിച്ച് ബി.ജെ.പി പുത്തൂർ ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൈയ്യേറ്റക്കാർക്ക് അനുകൂലമായ നിലപാടുകളാണ് അധികൃതർ കൈക്കൊള്ളുന്നത്. ഓടനിർമ്മാണം അശാസ്ത്രീയമാണെന്നും പ്രതിഷേധക്കാർ പറയുന്നു. ബി.ജെ.പി ജില്ല പ്രസിഡന്റ് ബി.ബി.ഗോപകുമാർ ധർണ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക അദ്ധ്യക്ഷനായി. മേഖല പ്രസിഡന്റുമാരായ വിനോദ് പനയമ്പിള്ളി, സുരേഷ് കല്ലൂർ, കൃഷ്ണകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് പുത്തൂർ രാജേഷ്,അജിത് ചാലൂക്കോണം, അനിൽകരിമ്പിൻപുഴ, , വാർഡംഗങ്ങളായ ജി.രഘു, ഹരികൃഷ്ണൻ, സന്ധ്യ.എസ്.നായർ എന്നിവർ സംസാരിച്ചു.