-snehashramam
വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിന് പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം പത്തനനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരജൻ നിർവഹിക്കുന്നു

കൊല്ലം: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിന് പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരജൻ നിർവഹിച്ചു.സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് സ്നേഹാശ്രമത്തിന് സംഭാവന ചെയ്ത സ്ഥലത്ത് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തോടനുബന്ധിച്ചാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. പ്രാർത്ഥനാ ഹാൾ, അടുക്കള, സ്റ്റോർ മുറി, ഡൈനിംഗ് ഹാൾ, ടോയ്ലെറ്റുകൾ എന്നിവയാണ് ഇപ്പോൾ നിർമ്മിക്കുന്നത്. സ്നേഹാശ്രമത്തിന് ചുറ്റുമതിലും ഗേറ്റും സൗജന്യമായി സമർപ്പിച്ച പുതുശേരി രാധാകൃഷ്ണനെ ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ആദരിച്ചു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗം റീനാമംഗലത്ത്, ഗാന്ധിഭവൻ സി.ഇ.ഒ വിൻസെന്റ്, സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, ഡയറക്ടർ പത്മാലയം ആർ.രാധാകൃഷ്ണൻ, സെക്രട്ടറി പി.എം.രാധാകൃഷ്ണൻ, വർക്കിംഗ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, കെ.എം.രാജേന്ദ്രകുമാർ, ജി.രാമചന്ദ്രൻ പിള്ള, ആർ.ഡി.ലാൽ, ആലപ്പാട്ട് ശശിധരൻ, ഡോ.രവിരാജൻ, അനിൽകടുക്കറ, എം.കബീർ, ഗാന്ധിദർശൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.മോഹൻ, മാനേജർ സുകേഷ് എന്നിവർ പങ്കെടുത്തു.