 
തൊടിയൂർ: കഴിഞ്ഞ 19, 20 തീയതികളിൽ പാലായിൽ നടന്ന 41-ാം മാസ്റ്റേഴ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച 3 ഇനങ്ങളിലും നസീം ബീവി സ്വർണം നേടി. ലോംഗ് ജമ്പ് ,100 മീറ്റർ ഓട്ടം, 80 മീറ്റർ ഹർഡിൽസ് എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം നേടിയത്. നിരവധി തവണ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള നസീം ബീവി ഒട്ടേറെ സ്വർണമെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. റിട്ട.ട്രഷറി ഓഫീസറായ നസീംബീവി ഇടക്കുളങ്ങര പാരിജാതത്തിൽ റിട്ട. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഷംസുദീന്റെ ഭാര്യയാണ്. സാമൂഹ്യ പ്രവർത്തകയും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വനിത ഫോറം സംസ്ഥാന പ്രസിഡന്റുമാണ് നസീം ബീവി.