കൊല്ലം: തകർന്നു കിടക്കുന്ന പള്ളിത്തോട്ടം-കൊച്ചുപിലാമൂട്-കല്ലുപാലം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് എ.ഐ.സി.സി അംഗം അഡ്വ.ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കൊല്ലം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ജനങ്ങൾ ആശ്രയിക്കുന്ന റോഡാണ് കല്ലുപാലം-പള്ളിത്തോട്ടം റോഡ്. ദീർഘകാലമായി തകർന്നു കിടക്കുന്ന റോഡിന് ശാപമോക്ഷം നൽകാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കോൺഗ്രസ് പള്ളിത്തോട്ടം 112-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എച്ച് ആൻഡ് സി കോമ്പൗണ്ടിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിന്ദുകൃഷ്ണ. അഷ്റഫ് എച്ച് ആൻഡ് സി അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി മുഖ്യപ്രഭാഷണം നടത്തി. നേതാക്കന്മാരായ ജോസഫ് ജോർജ്, ഹബീബ് സേട്ട്, കൗമുദി നഗർ പ്രസിഡന്റ് അൽഫോൺസ് പെരേര, ബേബിച്ചൻ, എഫ്.അലക്സാണ്ടർ, ഗ്രേസി ഹെഡ്ഗർ, ബാബുമോൻ വാടി, ഷിബു എച്ച് ആൻഡ് സി, അജി പള്ളിത്തോട്ടം, സെബാസ്റ്റ്യൻ പള്ളിത്തോട്ടം, ക്രിസ്റ്റഫർ, ബൈജു തോമസ്, അനിൽ പാവൽ, ബാബു പോർട്ട് കൊല്ലം, സുനിൽ, ഗിപ്സൺ, പയസ്, ജാക്സൺ ജോയ്, ബ്രൂണോ വിക്ടർ, ഷിബു ചിന്നക്കട, സുധീർ എച്ച് ആൻഡ് സി, സജീവ് എച്ച് ആൻഡ് സി, ഷാജി, ബിനു തോപ്പ്, ജെഫി പോർട്ട് കൊല്ലം, സാജൻ ജോൺ പോർട്ട് കൊല്ലം, ലത്തീഫ് എച്ച് ആൻഡ് സി, നൗഫൽ എച്ച് ആൻഡ് സി എന്നിവർ നേതൃത്വം നൽകി.