കൊല്ലം: യു​വാ​വി​നെ ആ​ക്ര​മി​ച്ച് ക​വർ​ച്ച ന​ട​ത്തി​യ സം​ഘത്തെ പൊലീ​സ് അറസ്റ്റ് ചെയ്തു. കൊ​ല്ലം പു​ള്ളി​ക്ക​ട

പു​തു​വ​ലിൽ സ്വ​ദേ​ശി​ക​ളാ​യ ച​ന്ദ്രു(21), മ​ണി​ക​ണ്ഠൻ(29), ജോ​ണി(27) എ​ന്നി​വ​രാ​ണ് കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. 6ന് രാ​ത്രി 1 മ​ണി​യോടെ മ​ദ്യം വാ​ങ്ങി ന​ൽകാമെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ച് ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ ഓ​ട്ടോ​യിൽ ക​യ​റ്റി​ പു​ള്ളി​ക്ക​ട കോ​ള​നി​യി​ലെ​ത്തി​ച്ച് ര​ണ്ട് പ​വൻ മാ​ല​യും 18000 രൂ​പ​യും മൊ​ബൈൽ ഫോ​ണും ക​വരു​കയായിരുന്നു. ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നിൽ നൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തിൽ കേ​സ് ര​ജി​സ്റ്റർ ചെ​യ്​ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തിലാണ് പ്ര​തി​ക​ളെ പി​ടി​കൂ​ടിയത്. ഇൻ​സ്​പ​ക്​ടർ അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തിൽ എ​സ്.ഐ ര​ഞ്ചു, എ.എ​സ്.ഐ ബി​ന്ദു, സി.പി.ഒമാ​രാ​യ അ​നു, ശ്രീ​ഹ​രി, ഷെ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്​ത​ത്. കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാന്റ് ചെ​യ്​തു.