കുന്നത്തൂർ : ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനവിതരണവും പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളഅമ്മ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുന്ദരേശൻ, എൻ.പങ്കജാക്ഷൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത ലത്തീഫ്,ഗംഗാദേവി,കെ.പ്രദീപ്,സൗമ്യ, അഞ്ജലി നാഥ്,ബ്ലെസ്സൻ, ദിലീപ്,ശ്രീലക്ഷ്മി,സമദ്,സെക്രട്ടറി സി.ആർ. സംഗീത,യൂത്ത് കോഡിനേറ്റർ ജെസ്സി ബസൻ എന്നിവർ പങ്കെടുത്തു.