uc-must-photo

കൊല്ലം: ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷന്റെ 46-ാമത് വിദ്യാഭ്യാസ അവാർഡ് വിതരണം കുടുംബ സംഗമം കൗൺസിലർ ജോർജ് ഡി. കാട്ടിൽ ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി. അംഗം ബിന്ദു കൃഷ്ണ, ഷെർളി, മിനി മനോജ് എന്നിവർ ആശംസ അർപ്പിച്ചു. ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ നടന്ന് ഗോൾഡൻ ജൂബിലി സമാപന പൊതുസമ്മേളനം ഉദ്ഘാടനവും മുൻ മന്ത്രിമാരായ പി.കെ.ഗുരുദാസൻ, ബാബു ദിവാകരൻ, മുൻ എം.പിമാരായ പിതാംബരക്കുറുപ്പ്, മുൻ മേയർ എൻ. പത്മലോചനൻ, കൊല്ലം മുനിസിപ്പാലിറ്റിയുടെ അവസാന ചെയർമാൻ ഉളിയക്കോവിൽ ശശി, പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ, കൊല്ലം വ്യാപാര ഭവന്റെ സ്ഥാപക ജനറൽ സെക്രട്ടറി എം.എസ്.ബാബു, യുവ സിനിമ താരം ഫാഹിം സഫർ എന്നിവരെ ആദരിക്കലും എം. മുകേഷ് എം.എൽ.എ നിർവഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം എം.നൗഷാദ് എം.എൽ.എയും സമരം ചെയ്ത് ജയിൽവാസം അനുഭവിച്ച വ്യാപാരികളെ കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് എസ്. ദേവരാജനും കേന്ദ്ര ​- സംസ്ഥാന തലത്തിൽ പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥർക്കുള്ള പുരസ്കാരവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മാദ്ധ്യമ പുരസ്കാര വിതരണവും പി.സി.വിഷ്ണുനാഥ് എം.എൽ.എയും നിർവഹിച്ചു. യൂനുസ് കുഞ്ഞ് മെമ്മോറിയൽ പുരസ്കാരവും മികച്ച റസിഡന്റ്സ് അസോസിയേഷനുള്ള പുരസ്കാരവും ചികിത്സാ ധനസഹായവും കെ.വി.വി.ഇ.എസ് ജില്ലാ ജന. സെക്രട്ടറി ജോജോ.കെ.എബ്രഹാം വിതരണം ചെയ്തു, ചിത്രരചനാ വിജയികൾക്കും കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗറുമായി ചേർന്ന് നടത്തിയ കലാമത്സര വിജയികൾക്കുമുള്ള പുരസ്കാരം ഫാ. ഫെർഡിനാന്റ് പീറ്റർ, സിഡ് സ്റ്റേറ്റ് സെക്രട്ടറി എം. ഷാജഹാൻ എന്നിവർ നിർവഹിച്ചു. ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് അസോ. പ്രസിഡന്റ് പിഞ്ഞാണിക്കട നെജീബ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജോൺസൺ ജോസഫ് സ്വാഗതവും മേലൂർ ആർ. ശ്രീകുമാർ ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും സെക്രട്ടറി ആർ. മനോജ്കുമാർ നന്ദിയും പറഞ്ഞു.