karipra-ekn
കരീപ്രയിലെ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതാ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാൽ നിർവ്വഹിക്കുന്നു

എഴുകോൺ : കരീപ്രയെ സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്തായി പ്രഖ്യാപിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമലാൽ സമ്മേളന ഉദ്ഘാടനവും പ്രഖ്യാപനവും നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രശോഭ അദ്ധ്യക്ഷയായി. സെനറ്റർമാർക്കുള്ള മെമെന്റോയും സർട്ടിഫിക്കറ്റുകളും ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഓമനക്കുട്ടൻപിള്ള, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.എസ്.സന്ധ്യാഭാഗി, എസ്.എസ്.സുവിധ , എസ്. ഉദയകുമാർ, അംഗങ്ങളായ സി.ജി.തിലകൻ, എസ്.ഗീതാമണി, മറ്റ് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ,സെക്രട്ടറി സജി ജോൺ , മുതിർന്ന സെനറ്റർ എസ്.സദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.