പുനലൂർ: ആര്യങ്കാവ് സ്വദേശിയായ യുവ കർഷകനെ കെട്ടിയിട്ട് മർദ്ദിച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസറടക്കമുള്ള വനപാലകരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരും കർഷകരും വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ചേർന്ന് ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. ആര്യങ്കാവ് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞു. തുടർന്ന് നടന്ന ധർണ ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ കഴുതുരുട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആര്യങ്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ.പി.ബി.അനിമോൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലേഖഗോപാലകൃഷ്ണൻ, ഗ്രാമ പഞ്ചാത്ത് അംഗങ്ങളായ മാമ്പഴത്തറ സലീം, സാനുധർമ്മരാജ്, രമണി,ബിനിത ബിനു,ജയരാജ്, റെനിത, ജസീന്തറോയി, വിശ്വനാഥൻ നായർ,സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, സി.പി.ഐ ആര്യങ്കാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എസ്.സോമരാജൻ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.രാജു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനുശിവപ്രസാദ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.പ്രദീപ്,അച്ചൻകോവിൽ സുരേഷ് ബാബു, വിവിധ കക്ഷി നേതാക്കളായ നവമണി,സണ്ണിജോസഫ്, എ.ജോസഫ്, ബിനുമാത്യൂ, ഐ.മൺസൂർ, തോമസ് മൈക്കിൾ,പാലയ്ക്കൽ വിജയകുമാർ,ശ്രീദേവി പ്രകാശ്,കെ.ജി.ജോയി തുടങ്ങിയവർ സംസാരിച്ചു.