തഴവ: നിലവിലെ സാമൂഹ്യാവസ്ഥ തുടർന്നു പോയാൽ കേരളം രോഗികളുടെ നാടായി മാറുമെന്ന് വി.എം.സുധീരൻ പറഞ്ഞു. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന ആരോഗ്യ- പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ ഇടയിൽ ഇന്ന് മയക്ക് മരുന്നിന്റെ ഉപയോഗം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. മദ്യം നിലനിറുത്തിക്കൊണ്ട് നിലവിൽ നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിനുകളെ അംഗീകരിക്കാൻ കഴിയില്ലെന്നും സുധീരൻ പറഞ്ഞു. ചടങ്ങിൽ ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ അദ്ധ്യക്ഷനായി. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബാബുപ്രസാദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ഗോപകുമാർ, പ്രൊഫ.ർ പ്രയാർ പി.രാധാകൃഷ്ണകുറുപ്പ് ,സൂരജ് രവി, എസ്.പവനാനന്ദൻ, വസന്ത രമേശ്, തൊടിയൂർ രാമചന്ദ്രൻ ,പി.ബി.സത്യദേവൻ, മുഹമ്മദലി, ഡോ. എ.എ.അമീർ ,അയ്യാണിക്കൽ മജീദ്, സജീവ്ഓണമ്പള്ളി ,കുറുങ്ങപ്പള്ളി ശ്രീകുമാർ എന്നിവർ സംസാരിച്ചു.