കൊല്ലം: ഫുട്‌ബാൾ താരങ്ങളുടെ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നതിനായി സ്വകാര്യ ഭൂമിയിൽ അതിക്രമിച്ചു കയറി അടയ്ക്കാമരങ്ങൾ മുറിച്ചു കടത്തിയതായി പരാതി. മാതാ അമൃതാനന്ദമയിമഠം വക കുരീപ്പുഴയിൽ കായൽവാരത്തോട് ചേർന്നുള്ള വസ്തുവിൽ നിന്നാണ് അടയ്ക്കാമരങ്ങൾ മുറിച്ചു കൊണ്ടു പോയത്. മാതാ അമൃതാനന്ദമയി മഠം അധികൃതർ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി. ഈമാസം 19നും 20നും രാത്രിയിൽ ഇവിടെ നിന്നും അടയ്ക്കാമരങ്ങൾ മുറിച്ച് പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടു പോയി ദേശീയ പാത ബൈപ്പാസ് റോഡിൽ ടോൾ പ്ലാസയ്ക്ക് സമീപം ഫുട്‌ബോൾ താരങ്ങളുടെ വലിയ കട്ടൗട്ട് സ്ഥാപിക്കുന്നതിനായി ഉപയോഗിച്ചെന്നാണ് പരാതി.