ymca
കൊല്ലം വൈ.എം.സി.എ യും വൈ.ഡബ്ലിയു.സി.എയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രാർത്ഥന

കൊല്ലം: കൊല്ലം വൈ.എം.സി.എയും വൈ.ഡബ്ലിയു.സി.എയും സംയുക്തമായി പ്രാർത്ഥനാവാരം സംഘടിപ്പിച്ചു. പ്രാർത്ഥനയുടെ പ്രതിഫലനത്തെ പ്രോജ്വലിപ്പിക്കൽ എന്നതായിരുന്നു പ്രമേയം.കൊല്ലം സെന്റ് തോമസ് സി.എസ്.ഐ ചർച്ച്, സി.എസ്.ഐ ക്രൈസ്റ്റ് ചർച് കത്തീഡ്രൽ, വൈ.ഡബ്ലിയു.സി.എ ഹാൾ, സെന്റ് തോമസ് ഓർത്തഡോക്‌സ് കാത്തീഡ്രൽ എന്നിവ വേദികളായി. റവ.ഡോ.ജേക്കബ് തോമസ്, മിനി ജോൺസൻ, അലക്‌സ് മാത്യു, സ്മിത മെറിൻ തോമസ്, സിസ്റ്റർ മെൽവിന, മോളി ജേക്കബ്, റവ.ഷിജു ഫിലിപ്പ് എന്നിവർ വിവിധ ദിവസങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തി. ഡോ.മാത്യു ചെറിയാൻ, ജോർജ് തോമസ് സാഗിയോ, ടി.വി. ജോർജ്, ഡാർളി ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.