തൊടിയൂർ: വൈലോപ്പിള്ളി സംസ്കൃതി ഭവനും സൗത്തിന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമിയും ചേർന്ന് സംഘടിപ്പിച്ച ഗ്ലോബൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഗാനരചനയ്ക്കുള്ള സ്പെഷ്യൽ ജൂറി അവാർഡിന് നന്ദകുമാർ വള്ളിക്കാവ് അർഹനായി.
ചിങ്ങക്കൊയ്ത്ത് എന്ന ലിറിക്സാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ നന്ദകുമാർ അവാർഡ് സ്വീകരിക്കും. കവിത രചനയ്ക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള നന്ദകുമാർ വള്ളിക്കാവ് കരുനാഗപ്പള്ളി സർഗചേതന എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്.