
കൊല്ലം: അയത്തിൽ വി.വി.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും സൗജന്യ മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിർവഹിച്ചു. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി. പാലത്തറ എൻ. എസ് സഹകരണ ആശുപത്രിയാണ് സൗജന്യ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയത്. കൊല്ലം കോർപ്പറേഷൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ഉദയകുമാർ, കൗൺസിലർമാരായ നസീമ ശിഹാബ്, അനീഷ്‌കുമാർ, സ്കൂൾ മാനേജർ അരുൺ ശങ്കർ, പി.ടി.എ പ്രസിഡന്റ് മനോജ്, പ്രിൻസിപ്പൽ പദ്മകുമാർ, ഹെഡ്മിസ്ട്രസ് ബിന്ദു,ഗണേശ്, ആദർശ് ജോർജ്, സ്വപ്ന എന്നിവർ സംസാരിച്ചു.