2
ആർ. എൽ. വി ഗോപി

കൊല്ലം: കഥകളി ആചാര്യൻ ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ളയാശാന്റെ 105-ാം ജന്മവാർഷിക ആഘോഷങ്ങൾ ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാൻ സ്മാരക സാംസ്കാരിക കലാകേന്ദ്രത്തിൽ 27ന് വൈകിട്ട് 5ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാൻ സ്മാരക കഥകളി പുരസ്കാരം പ്രശസ്ത കഥകളി നടൻ ആർ.എൽ.വി.ഗോപിക്ക് മന്ത്രി ജെ.ചിഞ്ചുറാണി സമ്മാനിക്കും. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കലാപരിപാടികളുടെ ഉദ്ഘാടനവും മുഖ്യ അനുസ്മരണവും എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. കലാകേന്ദ്രം പ്രസിഡന്റ് ജി.ഹരിദാസ് അദ്ധ്യക്ഷനാകും. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ, ചലചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ കെ.അനിൽകുമാർ അമ്പലക്കര, അരോഗ്യ വകുപ്പ് അസി.ഡയറക്ടർ ഡോ.സി.ആർ. ജയശങ്കർ, കവി ഡോ.തോട്ടം ഭുവനേന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചക്ക് 2ന് പഞ്ചാരിമേളം, വൈകിട്ട് 3ന് കളരിപ്പയറ്റ് പ്രദർശനം, 4.30ന് തിരുവാതിര, രാത്രി 7ന് കഥകളി എന്നീ പരിപാടികൾ നടക്കും. വാ‌ർത്താസമ്മേളനത്തിൽ കലാകേന്ദ്രം പ്രസിഡന്റ് ജി.ഹരിദാസ്, സെക്രട്ടറി ജി. ഗോപകുമാർ, ട്രഷറർ ആർ.സുധാകരൻ നായർ, വൈസ് പ്രസിഡന്റ് സുൽഫി, ഓയൂർ, കലാകേന്ദ്രം എക്സിക്യുട്ടീവ് അംഗം ഒ.വിജയൻ, അനീഷ് എന്നിവർ പങ്കെടുത്തു.