
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും പിടിച്ചെടുത്തു. നഗരത്തിലെ 15 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 6 സ്ഥാപനങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, നോൺ വൂവൺ ക്യാരി ബാഗുകൾ, പേപ്പർ കപ്പ്, പ്ലാസ്റ്റിക് സ്പൂൺ, തെർമോകോൾ പ്ലേറ്റുകൾ എന്നിവ അടങ്ങുന്ന ഉദ്ദേശം 150 കിലോ ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തത്.ഈ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കും. നിരോധിത ഉത്പ്പന്നങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരും.