abin
മയ്യനാട് പഞ്ചായത്തിലെ പതിനാറാം വാർഡിനെ പ്ലാസ്റ്റിക് ശേഖരണത്തിൽ നൂറുമേനി എന്ന നേട്ടത്തിലേക്ക് നയിച്ച വാർഡ് മെമ്പർ ആർ.എസ്. അബിനെ പഞ്ചായത്ത് അധികൃതർ ആദരിക്കുന്നു

കൊല്ലം: മയ്യനാട് ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡ് വീടുകളിലെ പ്ലാസ്റ്റിക്ക് ശേഖരണത്തിലും യൂസർ ഫീ കളക്ഷനിലും നൂറ് ശതമാനം നേട്ടം കൈവരിച്ചതായി പഞ്ചായത്ത് ഭരണസമിതി പ്രഖ്യാപിച്ചു. പ്രസിഡന്റ് ജെ. ഷാഹിദയാണ് പ്രഖ്യാപനം നടത്തിയത്. മാതൃകാപരമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ പഞ്ചായത്ത് അംഗം ആർ.എസ്. അബിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

മയ്യനാട് പഞ്ചായത്തിൽ ആദ്യമായാണ് ഒരു വാർഡ് ഈ നേട്ടം കൈവരിക്കുന്നത്. നൂറ് ശതമാനം നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഹരിത കർമ്മ സേന കോഒാർഡിനേറ്റർമാരായ ഷീന, രേഷ്മ ദാസ്, പതിനാറാം വാർഡിലെ ഹരിതകർമ്മ സേന പ്രവർത്തകരായ ഷീബ ദേവദാസ്,സിനു പ്രദീപ് എന്നിവരെയും ആദരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സജീർ, ചിത്ര, പഞ്ചായത്ത്‌ സെക്രട്ടറി സലീൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വിപിൻ വിക്രം, ഉഷാകുമാരി അസിസ്റ്റന്റ് സെക്രട്ടറി ഷൈനി, സൂപ്രണ്ട് സുൽഫിക്കർ, ഹരിതകർമ്മ സേന പ്രസിഡന്റുമാരായ ഗിരിജ, സജീന എന്നിവർ നേതൃത്വം നൽകി.