കരുനാഗപ്പള്ളി: സർക്കാർ നിസംഗത വെടിയുക, വിലക്കയറ്റം നിയന്ത്രിക്കുക എന്നീ മുദ്രാവാക്യമുയർത്തി മുസ്ലിം ലീഗ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ടൗൺ ക്ലബ്ബിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി മുനിസിപ്പൽ ഓഫീസിന് മുന്നിൽ സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എം.എ. സലാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടൂർ ബഷീർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എച്ച്. സലിം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വാഴേത്ത് ഇസ്മയിൽ, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി താഷ്കന്റ് കാട്ടിശ്ശേരി, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം തൊടിയൂർ താഹ, യൂനുസ് ചിറ്റുമൂല, അമ്പുവിള ലത്തീഫ്, അയത്തിൽ നജീബ്, നഗരസഭ കൗൺസിലർ റഹിയാനത്ത് ബീവി എന്നിവർ സംസാരിച്ചു.