കൊല്ലം: കൊട്ടിയം കിംസ് ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 9ന് സൗജന്യ ഇ.എൻ.ടി മെഡിക്കൽ ക്യാമ്പ് നടക്കും. ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗം ഡോ. വി.കെ.ആനന്ദ്, ഡോ.ഓജസ്. പി രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.

അലർജി, തൈറോയ്ഡ്, തലകറക്കം, വിട്ടുമാറാത്ത ജലദോഷം, തൊണ്ടവേദന, കേൾവിക്കുറവ്, തുടരെയുണ്ടാകുന്ന ശബ്ദവ്യത്യാസം, കുട്ടികളിലെ ശബ്ദ വ്യത്യാസവും ശ്വാസ തടസവും, കുട്ടികളിലെയും മുതിർന്നവരിലെയും കൂർക്കം വലി, കുട്ടികളിലെ സംസാരിക്കാനുള്ള താമസം, വായിലും കഴുത്തിലുമുണ്ടാകുന്ന മുഴകൾ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ക്യാമ്പ് പ്രയോജനപ്പെടും.

രജിസ്ട്രേഷൻ ഇ.എൻ.ടി, ഡയബറ്റോളജി കൺസൾട്ടേഷൻ എന്നിവ സൗജന്യമാണ്. റേഡിയോളജി, ലാബ് ടെസ്റ്റുകൾ, നാസൽ എൻഡോസ്കോപ്പി, ലാരിൻഗോസ്കോപ്പി എന്നിവയ്ക്കുള്ള ഫീസിൽ 25 ശതമാനം ഇളവുണ്ട്. ഇൻഷുറൻസ് സൗകര്യവുമുണ്ട്.

സൺഡേ സ്‌പെഷ്യൽ ക്യാമ്പ്

ജനറൽ മെഡിസിൻ, ഗൈനെക്കോളജി, ജനറൽ ആൻഡ് ലാപ്പറോസ്‌കോപിക് സർജറി, പീഡിയാട്രിക്‌സ് ആൻഡ് നിയനേറ്റോളജി എന്നീ വിഭാഗങ്ങളിൽ 27ന് ഞായറാഴ്ച രാവിലെ 9.30 മുതൽ 12 വരെ സൗജന്യ കൺസൾട്ടേഷനോടെയുള്ള മെഡിക്കൽ ക്യാമ്പ് നടക്കും. എല്ലാ ലാബ് ടെസ്റ്റുകൾക്കുമുള്ള ഫീസിൽ 25 ശതമാനം ഇളവും റേഡിയോളജി ടെസ്റ്റുകൾക്ക് 20 ശതമാനം ഇളവുമുണ്ട്. ഇരു ക്യാമ്പുകളുടെയും രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ഫോൺ : 0474 6616666, 0474, 2941000, 7561005554.