കൊട്ടാരക്കര: കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസിനായി നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന് മന്ത്രി വി.എൻ.വാസവൻ ശിലാസ്ഥാപനം നടത്തി. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, നഗരസഭ ചെയർമാൻ എ.ഷാജു, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ, വനജ രാജീവ്, എസ്.ആർ.രമേശ്, കെ.ഇൻപശേഖർ എന്നിവർ സംസാരിച്ചു. പുലമണിൽ പ്രവർത്തിക്കുന്ന അഡിഷണൽ സബ് രജിസ്ട്രാർ ഓഫീസിനോട് ചേർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ഇതിനായി 1.80 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.