തൊടിയൂർ: ഓണാട്ടുകര ഭാവനകാവ്യ വേദി വാർഷികവും കവിയരങ്ങും കരുനാഗപ്പള്ളി ടൗൺക്ലബിൽ എഴുത്തുകാരി രശ്മിരാജ് ഉദ്ഘാടനം ചെയ്തു. കാവ്യവേദി പ്രസിഡന്റ് ജോൺസൺ ശൂരനാട് അദ്ധ്യക്ഷനായി. പ്രസന്നൻവേളൂർ സ്വാഗതം പറഞ്ഞു. വള്ളിക്കാവ് സേനൻ മുഖ്യപ്രഭാഷണം നടത്തി. ഷീലാ ജഗധരൻ, തൊടിയൂർ വസന്തകുമാരി, ശൂരനാട് മീന, വരവിളശ്രീനി, ഗീതു അനിൽ , വാസന്തി രവീന്ദ്രൻ, മണക്കാട് രഘുനാഥ്, സി.കെ.സുനിൽ, അപ്‌സര ശശികുമർ, ഉമാസാന്ദ്ര, സലാംപനച്ചമൂട്, കെ.എസ്.രജു, ആർ.ബിന്ദു കലശ്രീഹരി തളിരോട് എന്നിവർ കവിയരങ്ങിൽ പങ്കെടുത്തു.