
കൊട്ടാരക്കര: രോഗങ്ങളുടെ ദുരിതജീവിതത്തിന് വിരാമമിട്ട് രാജപ്പൻ (72) വേദനയില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച രാജപ്പനെ ഒരാഴ്ച മുമ്പാണ് പുനലൂർ ടൗണിൽ നിന്ന് കലയപുരം സങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തത്. കാലുകളിലെ മുറിവും വ്രണങ്ങളും കാരണം വർഷങ്ങളായി ഇയാൾ വീൽചെയറിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.