 
എഴുകോൺ: ലഹരി വിപത്തിനെതിരായ ബോധവത്കരണത്തിനായി സി.ഐ.ടി.യു നെടുവത്തൂർ ഏരിയാ കമ്മിറ്റി എഴുകോണിൽ തൊഴിലാളികളുടെ മനുഷ്യച്ചങ്ങലയൊരുക്കി ജനകീയ കവചം തീർത്തു.
സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. പി.തങ്കപ്പൻ പിള്ള അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.മുരളി മടന്തകോട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി നൽകി. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.എസ്.ശ്രീകുമാർ, എഴുകോൺ സന്തോഷ്, വിവിധ യൂണിയനുകളുടെ നേതാക്കളായ കെ.ഓമനക്കുട്ടൻ, കെ.ഷാജി, ആർ.പ്രേമചന്ദ്രൻ ,എൽ.ബാലഗോപാൽ, ആർ.രാജസേനൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി ബി.സനൽ കുമാർ സ്വാഗതം പറഞ്ഞു. ലളിതാംബിക, പ്രമീള, സരള, ജലജ ബാലകൃഷ്ണൻ,
എ.അനീഷ്, എച്ച്.ആർ.പ്രമോദ്, സുനിൽ, എം.പി.മഞ്ചു ലാൽ, എൻ.എസ്.സജീവ്, എസ്.കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.