ചാത്തന്നൂർ: കാരംകോട് ശിവപ്രിയ ആയുർവേദ ആശുപത്രിയിൽ 27ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ആശുപത്രിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ അസ്ഥി തേയ്മാനപരിശോധന(ബി.എം.ഡി), ഞരമ്പുകളുടെ പ്രവർത്തന ക്ഷമതാ പരിശോധന(വി.പി.ടി) തുടങ്ങിയവയും ചികിത്സയും മരുന്നുകളും സൗജന്യമായി നൽകും. തെരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് ഒരു വർഷത്തെ കിടത്തി ചികിത്സയടക്കം സൗജന്യമായി നൽകുമെന്ന് ശിവപ്രിയ ചീഫ് ഫിസിഷ്യൻ ഡോ.വി.സാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ശിവപ്രിയ ആശുപത്രിയോടനുബന്ധമായി സ്വാശ്രയ വയോജനകേന്ദ്രം ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണെന്നും 15 പേർക്ക് താമസിക്കാവുന്ന തരത്തിലാണ് കേന്ദ്രമെന്നും ഡോ.സാബു പറഞ്ഞു. വിശദവിവരത്തിന് ഫോൺ: 9447647612.