കൊല്ലം: വർക്ക്‌ഷോപ്പ് തൊഴിലാളികളുടെ സംഘടനയായ അസോസിയേഷൻ ഒഫ് ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പ് കേരളയുടെ ജില്ലാ സമ്മേളനം ഇന്ന് ജവഹർ ബാലഭവനിൽ നടക്കും. രാവിലെ 9ന് ജില്ലാ പ്രസിഡന്റ് വി.ജി.ബാബുരാജ് പതാക ഉയർത്തും. തുടർന്ന് നടക്കുന്ന എക്‌സ്‌പോയുടെ ഉദ്ഘാടനം മേയർ പ്രസന്നാ ഏണസ്റ്റ് നിർവഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. വൈകീട്ട് 3ന് പീരങ്കി മൈതാനിയിൽ നിന്നും തൊഴിലാളികളുടെ പ്രകടനം നടക്കും. വൈകിട്ട് 5ന് പൊതു സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം.നൗഷാദ്, എം.മുകേഷ് എന്നിവർ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.ജി.ബാബുരാജ്, ജില്ലാ സെക്രട്ടറി എ.ആർ.ലിയക്കത്ത് അലി, ജോയിന്റ് സെക്രട്ടറി മണികണ്ഠൻ ചാത്തിനാംകുളം, ട്രഷറർ കെ.രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.