nl
വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന വനിതാ സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു.

തഴവ: നിയമപരമായ അവകാശങ്ങൾ പലതും സ്ത്രീകളുടെ കാര്യത്തിൽ പ്രായോഗികമാകുന്നില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീധനം ദേശീയ തലത്തിൽ തന്നെ നിരോധിച്ചെങ്കിലും സ്ത്രീധന പീഡനങ്ങളും അതിന്റെ പേരിലുള്ള ആത്മഹത്യകളും വർദ്ധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ മുൻ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷയായി. നവോത്ഥാനത്തിന്റെ വഴികളിൽ ജാതീയതയുടെ ഇരുൾ വീണ് തുടങ്ങിയത് സമീപകാല ദുരന്തമാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. പെണ്ണായി പിറന്നതിന്റെ പേരിൽ ആരും അക്രമിക്കപ്പെടാത്ത സാഹചര്യം സ്ത്രീയുടെ നൂറ്റാണ്ടുകളായുള്ള സ്വപ്നമാണെന്നും അവർ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൽ.കെ ശീദേവി, എൻ.എഫ്.ഐ.ഡബ്ല്യു ദേശീയ കൗൺസിൽ അംഗം പി.ശശികല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ, ബി.രാജലക്ഷ്മി, ശീദേവി രാജൻ, വിജി പ്രസാദ്, ഒ.മിനിമോൾ ,മിനിമോൾ നിസാം, ശീദേവി, സെവന്തകുമാരി, ആശാ രാജ്, ബി. ശ്രീദേവി, സുൽഫിയ ഷെറിൻ എന്നിവർ സംസാരിച്ചു.