
ചവറ: തേവലക്കര ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി.ഐ കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗവും സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന അരിനല്ലൂർ കല്ലുംപുറത്ത് വീട്ടിൽ ഭാസ്കരന്റെ ഭാര്യ ശാന്തമ്മ (77, തേവലക്കര ഗ്രാമപഞ്ചായത്ത് മുൻ അംഗം) നിര്യാതയായി. മഹിളാസംഘം മണ്ഡലം ഭാരവാഹിയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ: രണദേവ് (കല്ലുംപുറത്ത് ആട്ടോമൊബൈൽസ്), ദിനദേവ് (സി.പി.ഐ തേവലക്കര ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി, ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ, 4047 -ാം നമ്പർ സഹകരണബാങ്ക് ഭരണസമിതി അംഗം), അജിത (യു.എസ്.എ). മരുമക്കൾ: മിനു (നീതി മെഡിക്കൽ സ്റ്റോർ, തേവലക്കര), ലേഖ (അദ്ധ്യാപിക, കോട്ടൂർ എൽ.പി.എസ്), ഗണേഷ് (യു.എസ്.എ). സഞ്ചയനം 28ന് രാവിലെ 7.30ന്.